-
サマリー
あらすじ・解説
അതിസമ്പന്നനായ ഇലോൺ മസ്കിനെയാണ് നമുക്ക് പരിചയം, ഇഷ്ടപ്പെട്ടത് എന്തും സ്വന്തമാക്കുന്ന പ്രകൃതം. എന്നാൽ മസ്കിന്റെ ചെറുപ്പകാലം എങ്ങനെയായിരുന്നു? എങ്ങനെയാണ് ഇലോൺ മസ്ക് എന്ന കൾട്ട് ബ്രാൻഡ് രൂപപ്പെട്ടത്? കേവലം ഒരു മനുഷ്യനു ചുറ്റും ഈ ലോകം മുഴുവൻ കറങ്ങുന്നതെങ്ങനെ? 1984ൽ തന്റെ 12–ാം വയസ്സിൽ ഇലോൺ മസ്ക് വികസിപ്പിച്ച ബ്ലാസ്റ്റർ എന്ന കംപ്യൂട്ടർ ഗെയിമിൽ നിന്നു തുടങ്ങുന്നു മസ്കിന്റെ ജൈത്രയാത്ര. ആദ്യ ഗെയിം വിറ്റത് 500 ഡോളറിന്. ബ്ലാസ്റ്റർ എന്ന ഗെയിമിന്റെ വിവരണത്തിൽ കുഞ്ഞു മസ്ക് എഴുതിയതിങ്ങനെ–'ഈ ഗെയിമിൽ അന്യഗ്രഹത്തിൽ നിന്ന് ഹൈഡ്രജൻ ബോംബുമായി വരുന്ന പേടകത്തെ നിങ്ങൾ തകർക്കണം.' ഫാന്റസികളിലൂടെ സഞ്ചരിക്കുന്ന ഇലോൺ മസ്ക്കിന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഡൽഹി ഹാഷ്ടാഗ് പോഡ്കാസ്റ്റിലൂടെ മലയാള മനോരമ സീനിയർ റിപ്പോർട്ടർ ജിക്കു വർഗീസ് ജേക്കബ്
See omnystudio.com/listener for privacy information.