-
サマリー
あらすじ・解説
ബുദ്ധി വികാസത്തില്‍ തലച്ചോറിന്റെ പങ്ക് പ്രധാനമാണല്ലോ. എന്നാല്‍ തലച്ചോര്‍ കാലക്രമേണ പതിയെ വളര്‍ന്ന് വികസിച്ചാണ് 'നല്ല ബുദ്ധി' തെളിയുന്നത് എന്നാണ് ട്രൈയൂണ്‍ ബ്രെയ്ന്‍ എന്ന മാതൃക പറയുന്നത്വിവേകിന് വയസ്സ് 18 തികയാന്‍ കാത്തിരിക്കുകയായിരുന്നു ബൈക്കിലൊന്നു പറക്കാന്‍. പ്രായപൂര്‍ത്തിയായെന്ന് പറഞ്ഞ് വാശി പിടിച്ച് മാതാപിതാക്കളെകൊണ്ട് ഒരു പുത്തന്‍ ബൈക്കും മേടിപ്പിച്ചു. കൈയ്യില്‍ കിട്ടേണ്ട താമസം, ലൈസന്‍സ് പോലും എടുക്കാതെ വണ്ടി എടുത്ത് പായാന്‍ തുടങ്ങുകയായിരുന്നു വിവേക്. എന്നാല്‍ ലൈസന്‍സ് കൈയ്യില്‍ കിട്ടാതെ ബൈക്ക് പുറത്തിറക്കരുതെന്ന് അച്ഛനും അമ്മയും വിലക്കി. പക്ഷേ ആകാംക്ഷയും ആവേശവും അടക്കി വയ്ക്കാന്‍ കഴിയാതിരുന്ന വിവേക് അച്ഛനമ്മമാര്‍ വീട്ടിലില്ലാതിരുന്ന സമയം നോക്കി ബൈക്കുമെടുത്ത് പുറത്തിറങ്ങി.തനിക്ക് ബൈക്ക് ഓടിക്കാനൊക്കെയുള്ള പ്രായമായെന്നും താന്‍ വലുതായെന്നും എല്ലാവരേയും അറിയിക്കാനും കൂട്ടുകാരുടെ മുന്‍പില്‍ ആളാവാനും ഉള്ള ആവേശത്തില്‍ വിവേക് ഹെല്‍മെറ്റും ലൈസന്‍സും ഒന്നുമില്ലാതെ ബൈക്ക് പറപ്പിക്കാന്‍ തുടങ്ങി. തനിക്ക് എതിരെ വന്ന വാഹനത്തിലുള്ളവരും തന്റെ അശ്രദ്ധ മൂലം ദൈവത്തെ വിളിക്കേണ്ടി വന്ന മറ്റ് വഴിയാത്രക്കാരും പലരും തന്നോട് ദേഷ്യപ്പെടുന്നതൊന്നും വിവേക് കാര്യമാക്കിയതു പോലുമില്ല. അതൊന്നും തന്നോടല്ലെന്ന ഭാവത്തില്‍ ചീറിപാഞ്ഞ ബൈക്ക് ആ വഴിക്ക് വന്ന ഒരു ടിപ്പറില്‍ തട്ടി തെറിച്ചു വീണു. ഹെല്‍മറ്റ് പോലുമില്ലാതിരുന്നതു കൊണ്ട് തലയ്ക്ക് സാരമായി പരുക്കേറ്റ വിവേക് ആശുപത്രിയിലുമായി. ആവേശം മാത്രം പോര ജീവിതത്തില്‍ വിവേകവും കൂടി വേണമെന്ന് തന്റെ അനുഭവം വിവേകിനെ പഠിപ്പിച്ചു.വിവേകിനെപോലെ ഇങ്ങനെ മുന്നും പിന്നും നോക്കാതെ എടുത്ത് ചാടുന്നവരായ പലരേയും നമുക്ക് ചുറ്റും കാണാനാകും. കൗമാരക്കാരായ പല കുട്ടികളെയും കുറിച്ച് മാതാപിതാക്കള്‍ പങ്കുവയ്ക്കാറുള്ള ആശങ്കയും അതാണ്. കുട്ടിയായിരുന്നപ്പോള്‍ അറിവില്ലാതിരുന്നതാണ് കാരണമെന്ന് വിചാരിച്ച് എല്ലാവരും അത് നിസ്സാരമാക്കി വിട്ടുകളയും. എന്നാല്‍ മുതിര്‍ന്നുവെന്ന് നമ്മള്‍ വിചാരിക്കുന്ന പ്രായത്തിലും അവര്‍ അപക്വമായി പെരുമാറുന്നത് കൗമാക്കാരേയും വീട്ടുകാരേയും നാട്ടുകാരേയുമെല്ലാം ...