-
サマリー
あらすじ・解説
മതത്തെക്കുറിച്ചുള്ള ബിജെപിയുടെ മനസ്സ് മാറുകയാണോ? മുസ്‌ലിംകളിൽ നല്ലൊരു വിഭാഗത്തെ എങ്ങനെ തങ്ങൾക്ക് അനുകൂലമായി വോട്ടു ചെയ്യിക്കാം എന്നാണ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മനസ്സിൽ വച്ച് ബിജെപി ഇപ്പോൾ ചിന്തിക്കുന്നത്. മുക്‌താർ അബ്ബാസ് നഖ്‌വിയുടെ രാജ്യസഭാംഗത്വ കാലാവധി കൂടി അവസാനിച്ചതോടെ ബിജെപിക്ക് പാർലമെന്റിൽ ഒരു മുസ്‌ലിം എംപി പോലുമില്ലാത്ത അവസ്ഥയാണ്. പക്ഷേ മുസ്‌ലിംകളുടെ വോട്ടു കൂടുതലായി ലഭിക്കണമെന്ന ആഗ്രഹത്തിലാണിന്ന് പാർട്ടി. അതിനായി അസം, ബിഹാർ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പുതുതന്ത്രങ്ങളും മെനഞ്ഞു കഴിഞ്ഞു. പക്ഷേ ഏകീകൃത സിവിൽ കോഡിന്റെയും പൗരത്വ നിയമത്തിന്റെയുമെല്ലാം പ്രതിഷേധ സാഹചര്യത്തിൽ ഈ തന്ത്രങ്ങൾ ലക്ഷ്യം കാണുമോ? ബിജെപിയുടെ പുതിയ നീക്കത്തിൽ ജാതി സെൻസസിന്റെ പങ്കെന്താണ്? പാർട്ടിയുടെ പുതു വോട്ടുതന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ദില്ലിയാഴ്ച’ പോഡ്‌കാസ്റ്റിന്റെ അൻപതാം എപ്പിസോഡിൽ...
See omnystudio.com/listener for privacy information.