• Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOne
    2024/11/24

    തെരഞ്ഞെടുപ്പ് ഫലവും അതിന്റെ വിശകലനവും തന്നെയാണ് ഇന്ന് പത്രങ്ങളിൽ പ്രധാന വിഭവം.

    ഹാപ്പിയല്ലേ? എല്ലാവർക്കുമുണ്ട് എന്തെങ്കിലുമൊക്കെയെന്ന് മലയാളമനോരമ തലക്കെട്ട്. മനം മാറാതെ എന്നാണ് മാതൃഭൂമി ലീഡ്. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഭരണത്തുടർച്ച, വയനാടും, പാലക്കാടും, ചേലക്കരയിലും വിജയത്തുടർച്ച എന്ന് സൂചിപ്പിക്കുകയാണ് തലക്കെട്ട്. യു.ഡി.എഫിന് പ്രിയ കേരളം, ഇടതുചേലിൽ ചേലക്കര എന്ന് മാധ്യമം. ചേലോടെ മുന്നോട്ട് എന്നാണ് ചേലക്കരയിലെ വിജയം ഉയർത്തി ദേശാഭിമാനി തലക്കെട്ട് നൽകിയത്. അതേസമയം മഹാരാഷ്ട്രയിലെ വിജയമാണ് 'മഹാജയം'എന്ന തലക്കെട്ടോടെ ജന്‍മഭൂമിയിലെ പ്രധാനവാർത്ത.. നേരത്തെ സൂചിപ്പിച്ചതുപോലെ എല്ലാവർക്കും ആശ്വസിക്കാൻ വകനൽകുകയാണ് തെരഞ്ഞെടുപ്പുഫലം.

    കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast


    അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ

    続きを読む 一部表示
    33 分
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOne
    2024/11/23

    മുനമ്പം വഖഫ് ഭൂമി വിഷയം പരിഹരിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചതും കൈവശക്കാരെ ഒഴിപ്പിക്കില്ലെന്നും നോട്ടീസിൽ തുടർനടപടി ഇല്ലെന്നതുമാണ് ഇന്ന് മിക്ക പത്രങ്ങളുടെയും ലീഡ് വാർത്ത. യു.എസ് കോടതി അറസ്റ്റ് വാറന്റ് പുറത്തിറക്കിയിട്ടും അദാനിക്കെതിരെ ഒരു നടപടിയും കേന്ദ്രസർക്കാർ സ്വീകരിക്കാത്തതും മനോരമ ഒഴികെയുളള പത്രങ്ങൾ ഒന്നാം പേജിൽ നൽകി. സാഹിത്യകാരനും നാടകകൃത്തുമായ ഓംചേരി എൻ.എൻ പിളള അന്തരിച്ചതാണ് മലയാള പത്രങ്ങളിലെ ഒന്നാംപേജിലുളള മറ്റൊരു പൊതുവാർത്ത. തെരഞ്ഞെടുപ്പ് ഫലം വരുംമുൻപെ മഹാരാഷ്ട്ര റിസോർട്ട് രാഷ്ട്രീയത്തിന് ഒരുങ്ങുന്നത് മലയാള മനോരമക്ക് സൂപ്പർ ലീഡാണ് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast


    അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ

    続きを読む 一部表示
    33 分
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
    2024/11/22

    അഴിമതിക്കേസിൽ അദാനിക്ക് അമേരിക്കയിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതാണ് ഇന്നത്തെ പ്രധാനവാർത്തകളിൽ പ്രധാനം. ഏതാണ്ടെല്ലാ പത്രങ്ങളും ആ വാർത്ത പ്രധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച വാർത്തയുണ്ട്. മാധ്യമം ആ വാർത്ത സൂപ്പർലീഡാക്കിയിട്ടുണ്ട്. കേരളത്തിലാണെങ്കിൽ പഴയ ഭരണഘടനാവിരുദ്ധ പ്രസംഗം മന്ത്രി സജി ചെറിയാനെ തിരിഞ്ഞുകുത്തിയതുണ്ട്. അങ്ങനെ പല പ്രധാനപ്പെട്ട വാർത്തകളുമുളള ദിവസമാണിന്ന്‌ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    続きを読む 一部表示
    31 分
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOne
    2024/11/21

    ജനവിധി കഴിഞ്ഞു. ശനിയാഴ്ച ഫലം വരും വരെ കൂട്ടിക്കിഴിക്കലുകളുടെയും പ്രവചനങ്ങളുടെയും സമയമാണ്. പാലക്കാട്ടെ പോളിങിലെ കുറവും, മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും എക്സിറ്റ്പോൾ പ്രവചനവും പത്രങ്ങളുടെ ആദ്യപേജിൽ തന്നെയുണ്ട്.

    ഇനി നെഞ്ചിടിപ്പ് എന്ന തലക്കെട്ടിൽ തെരഞ്ഞെടുപ്പ് 'മാധ്യമം' ദിനപത്രം ലീഡ് ആക്കി. അർജന്റീന ടീമിനൊപ്പം കേരളത്തിലേക്ക് മെസ്സിയും വരുമെന്ന കായിക മന്ത്രിയുടെ പ്രഖ്യാപനം പത്രങ്ങൾ പ്രാധാന്യത്തോടെ നൽകി. വൻകിട സംരംഭങ്ങൾക്കായി കേരളത്തിൽ പ്രത്യേക നിക്ഷേപ മേഖലകൾ രൂപീകരിക്കാൻ നിയമം വരുന്നു എന്നതാണ് മലയാള മനോരമ ലീഡ്. ബ്രാൻഡിങിന് വഴങ്ങിയിട്ടും കേരളത്തിന് കേന്ദ്രം വായ്പ അനുവദിക്കാത്തതാണ് മാതൃഭൂമിയിൽ പ്രധാന വാർത്ത. നമുക്ക് വിശദമായി പരിശോധിക്കാം.... | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast


    അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം , മീഡിയവൺ


    続きを読む 一部表示
    33 分
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOne
    2024/11/20

    പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർ പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ, നിശബ്ദ പ്രചാരണദിനത്തിലെ പരസ്യവിവാദമാണ് എല്ലാ പത്രങ്ങളുടേയും ഒന്നാംപേജിൽ ഇടംപിടിച്ച വാർത്ത. പരസ്യമായി പലനിറം- പത്രങ്ങളുടെ സ്വഭാവമനുസരിച്ച് വ്യത്യസ്ത ഉള്ളടക്കം എന്നാണ് മലയാള മനോരമ നൽകിയ തലക്കെട്ട്. മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് തലേന്ന് ബിജെപി നേതാവിൽ നിന്ന് കള്ളപ്പണം പിടിച്ച വാർത്തയ്ക്കും പത്രങ്ങൾ പ്രാധാന്യം നൽകി. 'ശ്വാസം കിട്ടാതെ ഡൽഹി- കൃത്രിമമഴ വേണമെന്ന് ആവശ്യം' എന്നാണ് മാധ്യമത്തിന്റെ ഇന്നത്തെ ലീഡ്. വീടുകളിൽ കെഎസ്ഇബി സ്മാർട് മീറ്റർ ഇപ്പോൾ പരിഗണിക്കേണ്ടെന്ന റെഗുലേറ്ററി കമ്മിഷൻ നിലപാടാണ് മാതൃഭൂമി ലീഡ് വാർത്ത. അണ്വായുധ നയം തിരുത്തി റഷ്യ യുക്രൈന് നൽകിയ മുന്നറിയിപ്പ് പത്രങ്ങളിലെ പ്രധാന രാജ്യാന്തര വാർത്തയാണ് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

    അവതരണം | സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ്. എം, മീഡിയവൺ

    続きを読む 一部表示
    32 分
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOne
    2024/11/19

    മണിപ്പൂരിലെ അറുതിയില്ലാത്ത സംഘർഷമാണ് ഇന്ന് കൂടുതൽ മലയാളപത്രങ്ങളുടെയും ഇംഗ്ലീഷ് പത്രങ്ങളുടെയും ലീഡ് വാർത്ത. മുനമ്പം വിഷയത്തിൽ മുസ്ലിം ലീഗിന്റെ സമവായനീക്കം മിക്കപത്രങ്ങളും ഒന്നാംപേജിൽ തന്നെ നൽകി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം കഴിഞ്ഞു, നാളെ വിധിയെഴുത്താണ്. സ്മാർട് ബില്ലിങ് പദ്ധതി ഡി.പി.ആർ KSEB, റഗുലേറ്ററി കമ്മിഷന് സമർപ്പിച്ചതാണ് മാധ്യമത്തിന്റെ എക്‌സ്‌ക്ലൂസീവ് ലീഡ് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
    അവതരണം | സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം , മീഡിയവൺ

    続きを読む 一部表示
    28 分
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
    2024/11/18

    മണിപ്പൂർ കലാപം ആളിക്കത്തുന്നത് തന്നെയാണ് ഇന്നും പത്രങ്ങളിലെ പ്രധാനവാർത്ത. ഐഎഎസ് കേഡറിൽ ആളില്ലാത്തത് കാരണം ഭരണം അവതാളത്തിലായെന്നും സെക്രട്ടറിയേറ്റിൽ 3 ലക്ഷം ഫയലുകൾ കെട്ടിക്കിടക്കുന്നു എന്നുമൊരു വാർത്ത മനോരമ കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിലെ ഇറച്ചിക്കോഴികളിൽ മരുന്നുകളെ മറികടക്കുന്ന ബാക്ടീരിയകൾ ഉണ്ടെന്ന് ഐസിഎംആർ പഠനം മാധ്യമം കൊണ്ടുവരുന്നു. മെഗാസീരിയലുകൾ നിരോധിക്കണമെന്ന വനിതാ കമ്മിഷന്റെ ശിപാർശയാണ് മാതൃഭൂമിയുടെ ഒന്നാം പേജിൽ. അങ്ങനെ പലതുണ്ട് വാർത്തകൾ... | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ




    続きを読む 一部表示
    30 分
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
    2024/11/17

    മണിപ്പൂർ വീണ്ടും കത്തുന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. കേരളത്തിലാണെങ്കിൽ ഒരു പാർട്ടിമാറ്റമാണ് വാർത്താഘോഷം. ഒരു മാറ്റമല്ല, ഒരൊന്നന്നര മാറ്റം. ബിജെപി വിട്ട് സിപിഎമ്മിലേക്ക് പുറപ്പെട്ട സന്ദീപ് വാര്യർ വഴിമാറി കോൺഗ്രസിൽ ചെന്ന് കയറിയതാണ് കഥ. ലൊക്കേഷൻ പാലക്കാട്ടാവുമ്പോൾ എരിവും പുളിയും കൂടുമല്ലോ. വെറുപ്പുമാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി വിട്ട് സ്‌നേഹത്തിന്റെ കടയിൽ അംഗത്വമെടുക്കുന്നു എന്നാണ് സന്ദീപിന്റെ പ്രഖ്യാപനം. അതിനാലാണോ എന്തോ വ്യാപാര ലൈസൻസ് പുതുക്കാൻ വൈകിയാൽ അടക്കേണ്ട പിഴത്തുക കുറച്ചതാണ് ദേശാഭിമാനി ലീഡ് വാർത്തയാക്കിയത്. മുപ്പതിലൊന്നായി കുറച്ചു എന്ന് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast



    അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    続きを読む 一部表示
    33 分