エピソード

  • പെണ്ണും പെണ്ണും പ്രണയിക്കുമ്പോൾ.. കേരളത്തിൽ നിന്നും ഒരു ലെസ്ബിയൻ വനിത മനസ്സ് തുറക്കുന്നു
    2022/03/11
    കുടുംബം. ഈ വാക്ക് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ചിത്രമില്ലേ? ഉത്തരവാദിത്വമുള്ള ഒരച്ഛൻ, സ്നേഹമയിയായ ഒരമ്മ, കുസൃതി കുടുക്കകൾ ആയ കുട്ടികൾ.. ഈ ചിത്രത്തിൽ അടങ്ങിയിട്ടുള്ള ലിംഗ അനീതി തൽക്കാലം അവിടെ നിൽക്കട്ടെ, എന്തുകൊണ്ടാണ് ഈ 'നോർമൽ' കുടുംബചിത്രത്തിൽ ആണും പെണ്ണും മാത്രം ഇപ്പോഴും വിഭാവനം ചെയ്യപ്പെടുന്നത് എന്ന് ഒരിക്കൽ എങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആണും ആണും സ്നേഹ സഹകരണങ്ങളോടെ പുലർത്തുന്ന ഒരു കുടുംബമോ, പെണ്ണും പെണ്ണും ഏറെ മമതയോടെ കാത്ത് സൂക്ഷിക്കുന്ന മറ്റൊരു കുടുംബമോ ഒരിക്കലും നമ്മുടെ മനസ്സിന്റെ ഏഴ് അയലത്ത് പോലും 'കുടുംബം' എന്ന വാക്ക് കേൾക്കുമ്പോൾ കടന്ന് വരുന്നില്ല.എത്ര തന്നെ പുരോഗമന വാദികൾ ആയിരുന്നാലും സമൂഹം സൃഷ്ടിച്ച് വച്ച പൊതുബോധം നിങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു എന്ന് തന്നെയാണ് അതിനർത്ഥം. പുരുഷനെ പ്രണയിക്കുന്ന സ്ത്രീയുടെയും സ്ത്രീയെ പ്രണയിക്കുന്ന പുരുഷന്റെയും പോലെ സമൂഹത്തിൽ തലയുയർത്തി നടക്കാൻ അവകാശം ഉള്ളവർ തന്നെയാണ് സ്വവര്ഗഗാനുരാഗികളും. കേരളത്തിൽ സമൂഹത്തിന്റെ വെല്ലുവിളികളെ മറികടന്ന് സ്വന്തമായി കുടുംബം സ്ഥാപിച്ച് സ്വയം മാതൃകകൾ ആയി കഴിയുന്ന സ്വവർഗഗാനുരാഗികൾ ആയ പുരുഷന്മാരെ കുറിച്ച് നമ്മളിൽ ചിലരെങ്കിലും കേട്ടിട്ടുണ്ട്. അവരുടെ അഭിമുഖങ്ങളും അവരെ കുറിച്ച് വരുന്ന വാർത്തകളും എല്ലാം നമ്മൾ കൗതുകത്തോടെ വായിക്കാറും ഉണ്ട്.പുരുഷനെ പ്രണയിക്കുന്ന സ്ത്രീയുടെയും സ്ത്രീയെ പ്രണയിക്കുന്ന പുരുഷന്റെയും പോലെ സമൂഹത്തിൽ തലയുയർത്തി നടക്കാൻ അവകാശം ഉള്ളവർ തന്നെയാണ് സ്വവര്ഗഗാനുരാഗികളുംഎന്നാൽ കേരളത്തിലെ സ്വവർഗഗാനുരാഗികൾ ആയ സ്ത്രീകളെ കുറിച്ചോ? മുഖ്യധാരാ പത്രമാധ്യമങ്ങളിൽ എപ്പോഴെങ്കിലും സ്വവർഗ്ഗാനുരാഗികൾ ആയ സ്ത്രീകൾ കെട്ടിപ്പടുത്ത ഒരു കുടുംബത്തെ കുറിച്ച് വാർത്തകൾ വന്നിട്ടുണ്ടോ? അതെ, പെണ്ണുങ്ങൾക്ക് മനസ്സിന് ബോധിച്ച ആണുങ്ങളെ വരെ പ്രേമിക്കാൻ നൂറ് പ്രതിസന്ധികൾ ആണ്; പിന്നെയല്ലേ സ്വവർഗഗാനുരാഗം! എന്നാൽ ഇന്ന് നമുക്ക്, കേരളത്തിൽ സകല ഭീഷണികളെയും മറികടന്ന് തലയുയർത്തി ജീവിക്കുന്ന ഒരു ലെസ്ബിയൻ വനിതയെ പരിചയപ്പെടാം..കോട്ടയം ജില്ലയിലെ മലയാറ്റൂർ ആണ് ധന്യ രവീന്ദ്രൻ എന്ന യുവ സംരംഭകയുടെ ജനനം. ലോക്കോപൈലറ്റ് ...
    続きを読む 一部表示
    9 分
  • മലയാള സിനിമയിലെ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ അഞ്ച് പ്രണയാഭ്യർത്ഥനകൾ
    2022/03/11
    ഉപാധികൾ ഇല്ലാതെ മനസ്സ് പങ്കിടുന്നതാണ് പ്രണയം. കവികൾക്ക് പാടാൻ എളുപ്പമാണ്, പക്ഷെ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഡിമാന്റുകളും നിബന്ധനകളും നിലനിൽക്കുന്നത് പ്രണയത്തിലും വിവാഹത്തിലും ആണ്. സമൂഹത്തിന്റെ പരിച്ഛേദം എന്ന നിലയ്ക്ക് സിനിമയിലും ഇതേ സമീപനം കാണാം. ഒരു പ്രണയബന്ധത്തിൽ എന്ന് മുതലാണ് അധികാരം കടന്നുവരുന്നത്? അത് ഉടലെടുക്കുന്ന ദിവസം തന്നെ! ലിംഗം മാത്രം കൈമുതലാക്കി ആദ്യ ദിവസം മുതൽ പങ്കാളിയെ അടിമയാക്കുന്ന പുരുഷന്മാർ മലയാളസിനിമയിൽ ഒട്ടനവധിയാണ്.മലയാളികൾ കണ്ടും കൈയടിച്ചും സൂപ്പർഹിറ്റ് ആക്കിയ അഞ്ച് ചിത്രങ്ങളിലെ പ്രപ്പോസൽ സീനുകൾ നമുക്ക് ഒന്ന് അപഗ്രഥിക്കാം. മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയുടെ ഏറ്റവും നല്ല ഉദാഹരണങ്ങൾ ആണ് ഇവ. വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും എത്ര ഔന്നത്യത്തിൽ നിൽക്കുന്ന സ്ത്രീ ആയാലും പ്രണയത്തിൽ, വിവാഹത്തിൽ അവളുടെ സ്ഥാനം പുരുഷന്റെ കാല്കീഴില് ആണെന്ന് അടിവര ഇടുന്ന രംഗങ്ങൾ ആണ് ഇവ.5. ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽസ്ത്രീയുടെ താത്പര്യങ്ങൾക്ക് പ്രണയത്തിലോ വിവാഹത്തിലോ യാതൊരു സ്ഥാനവും ഇല്ല എന്ന് അടിവര ഇടുന്ന ചിത്രമാണ് ലാൽജോസ് സംവിധാനം ചെയ്ത് ദിലീപ് നായകൻ ആയ മൾട്ടിസ്റ്റാറർ റൊമാന്റിക് 'ഹിറ്റ്' ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ. 'താൻ ആരെ പ്രണയിക്കുന്നു എന്നല്ല; തന്നെ ആരാണ് പ്രണയിക്കുന്നത്' എന്ന് വേണം സ്ത്രീകൾ പരിഗണിക്കാൻ എന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു.മറ്റൊരാളുമായി വിവാഹം കഴിഞ്ഞ ശേഷവും അവൾ തന്നെ മനസ്സിൽ കൊണ്ട് നടക്കുന്നു എന്നറിഞ്ഞപ്പോൾ മുൻകാമുകൻ പ്രയോഗിച്ച ഒരു ഒറ്റമൂലി ഉണ്ട് - അവളെ വിവാഹ വാഗ്ദാനം നൽകി അമ്പലത്തിൽ വിളിച്ച് വരുത്തി അവളുടെ കണ്മുന്നിൽ വച്ച് മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടുകആത്മാർത്ഥമായി പ്രണയിക്കുന്ന രണ്ട് പേരിൽ, സ്ത്രീയുടെ കഴുത്തിൽ മറ്റൊരാൾ നിർബന്ധപൂർവ്വം താലി കെട്ടുന്നതോടെ അത്ര നാൾ അവൾ മനസ്സിൽ താലോലിച്ച പ്രണയം 'നൾ' ആകുന്നു എന്നാണ് ചിത്രത്തിൽ നിന്ന് മനസ്സിലാകുക. പിന്നീട് താലി കെട്ടിയ പുരുഷനിൽ മാത്രം അവളുടെ പ്രണയം അണകെട്ടി നിർത്തണം.മറ്റൊരാളുമായി വിവാഹം കഴിഞ്ഞ ശേഷവും അവൾ തന്നെ മനസ്സിൽ കൊണ്ട് നടക്കുന്നു എന്നറിഞ്ഞപ്പോൾ മുൻകാമുകൻ പ്രയോഗിച്ച ഒരു ഒറ്റമൂലി ഉണ്ട് - അവളെ വിവാഹ വാഗ്ദാനം നൽകി ...
    続きを読む 一部表示
    9 分
  • സ്വന്തം നഷ്ടത്തിൽ നിന്ന് മറ്റുള്ളവർക്ക് താങ്ങായി മാറിയ ഉമ പ്രേമൻ. സ്നേഹമാണ് ഉമ!
    2022/03/11
    1999 കാലഘട്ടം. സലീൽ എന്ന ഒരു കുട്ടിക്ക് കിഡ്നി സംബന്ധമായ അസുഖം പിടിപെടുന്നു. ഡോക്ടർമാരുടെ പരിശോധനക്ക് ശേഷം കിഡ്നി മാറ്റി വയ്ക്കുക എന്നതല്ലാതെ ജീവൻ രക്ഷിക്കാൻ വേറെ ഒരു വഴിയും ഇല്ലെന്ന് മനസിലാക്കുന്നു. 1999ൽ കിഡ്നി മാറ്റി വയ്ക്കലിനെ പറ്റി യാതൊരു അറിവും ഇല്ലാതിരുന്ന കാലം.അപ്പോഴാണ് ഒരു മാലാഖയെപ്പോലെ ഉമാ പ്രേമൻ എന്ന സാമൂഹിക പ്രവർത്തക വൃക്ക ദാനം ചെയ്യാൻ തയ്യാറായി മുന്നോട്ട് വരുന്നത്. ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ സ്ഥാപകയും സാമൂഹിക പ്രവർത്തകയുമായ ഉമാ പ്രേമന്റെ ജീവിത കഥയാണ് ഈ തവണ ഷീ ഈസ്‌ ഇക്വലിൽ.മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ട്യൂബർക്യൂലോസിസ് ബാധിച്ച് ഭർത്താവ് മരിക്കുന്നതിലൂടെയാണ് ഉമാ തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ട്യൂബർക്യൂലോസിസ് ബാധിച്ച് ഭർത്താവ് മരിക്കുന്നതിലൂടെയാണ് ഉമാ തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. കൃത്യമായ ചികിത്സ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് അദ്ദേഹം മരിക്കുന്നത്. മെഡിക്കൽ നെഗ്ലിജിൻസിന് ഉപരി മെഡിക്കൽ ആവേർനസ് ഇല്ലാത്തതാണ് ഇതിന് കാരണമെന്നാണ് ഉമ വിശ്വസിക്കുന്നത്. തങ്ങളുടെ ഭർത്താവിനെ ചികിൽസിക്കുന്ന ഡോക്ടറുമായി കൃത്യമായ ആശയവിനിമയം പോലും ഉണ്ടായിട്ടില്ലെന്ന് ഉമ പറയുന്നു. രോഗത്തെ കുറിച്ച് യാതൊന്നും ഡോക്ടർ അവരോട് സംസാരിച്ചിരുന്നില്ല. അതോടെ മെഡിക്കൽ അവേർനസിന്റെ പ്രാധാന്യം ഉമ മനസിലാക്കുകയായിരുന്നു.അങ്ങനെ 1997 ഓഗസ്റ്റ് 24 ന് ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററിന് അവർ രൂപം നൽകുന്നു. വിവിധതരം അസുഖങ്ങളുമായി ബന്ധപ്പെട്ട് വരുന്നവരെയെല്ലാം കൃത്യമായി ഗൈഡ് ചെയ്യാൻ ഈ ഫൗണ്ടേഷന് കഴിഞ്ഞു. അപ്പോഴാണ് വരുന്ന രോഗികളിൽ നിരവധി കിഡ്നി പേഷ്യന്റ്സിനെ കണ്ടു വന്നത്. അന്ന് കിഡ്നി മാറ്റി വച്ച ഒരാളെയെ ഉമയ്ക്ക് പരിചയമുണ്ടായിരുന്നുള്ളു സാക്ഷാൽ MGR. എന്ത് കൊണ്ട് മറ്റുള്ളവർക്കും ഈ വഴി പിന്തുടർന്ന് കൂടാ? അവിടെ നിന്നാണ് ഉമയുടെ ജീവിതത്തിലെ മറ്റൊരു ഘട്ടം ആരംഭിക്കുന്നത്.ആ സമയത്താണ് വിഷുവിന്റെ തലേന്ന് ഏപ്രിൽ 12 ന് ബ്രെയിൻഡെത്ത് സംഭവിച്ച ഒരു കുട്ടിയുടെ മാതാപിതാക്കൾ അവരെ സമീപിക്കുന്നത്. മാവിന്റെ മുകളിൽ നിന്നും താഴെ വീണ കുട്ടിയെ തൃശൂരിലെ ഒരു ഹോസ്പിറ്റലിലാണ് ചികിത്സിക്കാൻ കൊണ്ട് പോയത്. ...
    続きを読む 一部表示
    9 分
  • പ്രതിബന്ധങ്ങള്‍ക്കും വിശേഷണങ്ങള്‍ക്കുമപ്പുറം യഥാർത്ഥ ഷീറോകള്‍!
    2022/03/08
    വനിതാ ദിനത്തില്‍ സ്ത്രീകളെ പ്രകീര്‍ത്തിച്ചു കൊണ്ടും, സ്ത്രീയായിരിക്കുന്നതിന്റെ മഹത്വം വര്‍ണ്ണിച്ചുകൊണ്ടും ധാരാളം പ്രസ്താവനകള്‍ നമുക്ക് ചുറ്റും പ്രചരിക്കാറുണ്ട്. സ്ത്രീ ദേവിയാണ്, വീടിന്റെ വിളക്കാണ് തുടങ്ങിയ വിശേഷണങ്ങള്‍ ഇന്നും പ്രചാരത്തിലുണ്ടെങ്കിലും അത്തരം വിശേഷണങ്ങളെ തള്ളികളയുന്നൊരു സ്ഥിതി വിശേഷം നിലവില്‍ ഉണ്ടെന്നത് ആശ്വാസകരമാണ്. ഈ വിശേഷണങ്ങളാല്‍ കുറുക്കി സ്ത്രീകളെ വീടിനുള്ളില്‍ തളച്ചിടാന്‍ ശ്രമിക്കുന്നതിനെ പരസ്യമായി തന്നെ എതിര്‍ത്തുകൊണ്ട് നിലപാട് വ്യക്തമാക്കുന്നത് സാമൂഹിക പരിഷ്‌കരണമായി തന്നെ കാണണം.സ്ത്രീകൾ എന്ത് ചെയ്യണം? എങ്ങനെ ജീവിക്കണം? എന്ത് തൊഴിൽ സ്വീകരിക്കണം എന്നൊക്കെയുള്ള തീരുമാനം സ്ത്രീകളുടേത് മാത്രമാകണം. ഒരു വിഭാഗം സമൂഹത്തിന്റെ ഇടുങ്ങിയ വീക്ഷണങ്ങൾക്ക് അവിടെ സ്ഥാനമുണ്ടാകരുത്. ഇത്തരത്തിൽ സമൂഹം സ്ത്രീകള്‍ക്ക് നേരേ പ്രയോഗിക്കുന്ന ലിംഗപരവും, പ്രായപരവും, തൊഴില്‍പരവുമായ വെല്ലുവിളികള്‍ക്കും ബാരിക്കേടുകള്‍ക്കും അപ്പുറത്തേക്ക് ചാടി കടന്ന, മറ്റൊരാളുടേയും തീരുമാനങ്ങളാല്‍ തളയ്ക്കപ്പെടാത്ത, മറ്റുള്ളവരുടെ മാര്‍ഗ്ഗരേഖകളില്‍ സഞ്ചരിക്കാത്ത ഒരു പറ്റം സ്ത്രീകളെ ഈ വനിതാ ദിനത്തില്‍ ഷി ഈസ് ഈക്വല്‍ ഫീച്ചര്‍ ചെയ്യുന്നു. സമൂഹം കല്‍പ്പിച്ച് നല്‍കിയ വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്ത്രീകള്‍ക്ക് നിഷിദ്ധം എന്ന് പറയപ്പെട്ട തൊഴിലുകളില്‍ തിളങ്ങിയ ചില പെണ്‍ പോരാളികളുടെ വിശേഷങ്ങളിലേക്ക്...ടാങ്കർ ലോറിയുടെ വളയം പിടിക്കുന്ന ഡെലിഷഡ്രൈവ് ചെയ്യുന്ന സ്ത്രീകളെ പുച്ഛത്തോടെ നോക്കുന്ന, വണ്ടി ഓടിക്കുന്നത് പെണ്ണാണെങ്കില്‍ 'വെറുതെ വിടുന്ന' ചേട്ടന്മാരാല്‍ നമ്മുടെ നിരത്തുകള്‍ നിറഞ്ഞിരിക്കുകയാണ്. അത്തരത്തില്‍ ഡ്രൈവിംഗ് പണി പെണ്ണുങ്ങള്‍ക്കുള്ളതല്ല എന്ന് കരുതുന്നവര്‍ക്കുള്ള ഉഗ്രന്‍ മറുപടിയാണ് തൃശ്ശൂര്‍ കണ്ടശ്ശാംകടവ് സ്വദേശി ഡെലിഷ ഡേവിസ്. ടാങ്കര്‍ ലോറി ഡ്രൈവര്‍ എന്ന നിലയില്‍ പ്രസിദ്ധിയാര്‍ജിച്ച ഡെലിഷയെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല.ഇന്ത്യയില്‍ നിലവില്‍ ഹസാര്‍ഡസ് ലൈസന്‍സ് ഉള്ള ഏക വനിതയായ ഡെലിഷ ഡേവിസ് മലയാളികള്‍ക്കിന്ന് ഏറെ സുപരിചിതയാണ്. എറണാകുളത്തെ ഇരുമ്പനത്തുള്ള ഹിന്ദുസ്ഥാന്‍...
    続きを読む 一部表示
    10 分
  • ചേട്ടച്ഛൻ ഒന്നും വിചാരിക്കരുത്; നിർമ്മല ആയിരുന്നു ശരി
    2022/03/08
    തൊണ്ണൂറുകളിലെ വസന്തം മലയാളസിനിമയ്ക്ക് സമ്മാനിച്ച ക്ലാസ്സിക് ചിത്രങ്ങളിൽ ഒന്നാണ് പവിത്രം. പി ബാലചന്ദ്രൻ രചിച്ച്, ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത മോഹൻലാൽ - ശോഭന ചിത്രം. ഒരുപിടി നിത്യഹരിത ഗാനങ്ങളും മലയാളികൾ നെഞ്ചിലേറ്റിയ കുടുംബ മുഹൂർത്തങ്ങളും ഒത്തിണങ്ങിയ സൂപ്പർഹിറ്റ് മൂവി. 'ചേട്ടച്ഛൻ' എന്ന അഭിസംബോധന മലയാളികൾ കൗതുകത്തോടെ കേട്ടത് ഈ ചിത്രത്തിൽ ആണ്. അനിയത്തിക്ക് ഒരേ സമയം ചേട്ടനും അച്ഛനും ആയ കഥാപാത്രം - ഉണ്ണി.മോഹൻലാൽ തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ കണ്ണുകളെ ഈറൻ അണിയിച്ച പ്രകടനം. വിന്ദുജ മേനോൻ, ശ്രീനിവാസൻ, കെ പി എ സി ലളിത, ശ്രീവിദ്യ, തിലകൻ, ഇന്നസെന്റ്, സി ഐ പോൾ തുടങ്ങി വമ്പൻ താരനിര. കുടുംബ ബന്ധങ്ങളുടെ സൗന്ദര്യവും മൂല്യങ്ങളും വിളിച്ചോതുന്ന ചിത്രം ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം ഇന്നും മലയാളികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം തന്നെ അലങ്കരിക്കുന്നു.കാലം മാറി, സമൂഹത്തിന്റെ മൂല്യസങ്കല്പങ്ങൾ മാറി. ബന്ധങ്ങളുടെ ഛായ മാറി, കടമകളും ചുമതലകളും മാറി. എല്ലാം മാറിയ ഈ കാലത്ത് ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുൻപുള്ള ഒരു ചിത്രത്തെ ഇഴ കീറി പരിശോധിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് നിങ്ങൾക്ക് തോന്നാം. പക്ഷെ എത്ര കാലം ഈ ചിത്രം, അതിന്റെ സംവിധായകൻ കൈമാറുന്ന മൂല്യങ്ങളോടെ തന്നെ സമൂഹം ആസ്വദിക്കുകയും നെഞ്ചിലേറ്റുകയും ചെയ്യുന്നുവോ, അത്ര കാലം ഇത്തരം വിമർശനാത്മക നിരൂപണങ്ങളും വന്നുകൊണ്ടിരിക്കണം.വരുന്ന തലമുറകൾക്ക് എങ്കിലും, ബന്ധങ്ങൾ അധികാരം സ്ഥാപിക്കാനുള്ള ഉപകരണങ്ങൾ അല്ല എന്നും മറ്റൊരാൾക്ക് മേൽ സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്നത് സ്നേഹം അല്ല എന്നും മനസ്സിലാകണം. സമൂഹം കൈമാറുന്ന 'കുടുംബ മൂല്യങ്ങൾ' എത്ര കണ്ട ലിംഗവിവേചനം നിറഞ്ഞത് ആണെന്നും പുരുഷ കേന്ദ്രീകൃതം ആണെന്നും തിരിച്ചറിയണം. അതുകൊണ്ടാണ്, അതുകൊണ്ട് മാത്രമാണ്, മലയാളികൾ നെഞ്ചിലേറ്റിയ ഗതകാല ക്ലാസിക്കുകളെ നിരന്തരം പുനർവായനയ്ക്ക് വിധേയം ആക്കുന്നത്.എന്തായിരുന്നു നിർമ്മല ചെയ്ത തെറ്റ്?ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ശ്രീനിവാസൻ അവതരിപ്പിച്ച ഡോ. രാമകൃഷ്ണൻ എന്ന കഥാപാത്രത്തെ സ്വന്തം ഭാര്യയുടെ അടിമ ആയാണ് ചിത്രീകരിക്കുന്നത്. രേണുക അവതരിപ്പിച്ച നിർമ്മല എന്ന കഥാപാത്രം, കാശിന്റെ തള്ളിച്ച കൊണ്ട് തന്റെ ...
    続きを読む 一部表示
    9 分
  • ഈ കുടുംബനാഥന്മാർ കാണിച്ച മാതൃക തെറ്റായിരുന്നു! സ്വേച്ഛാധിപത്യം സ്നേഹമല്ല!
    2022/03/08
    കേരള സമൂഹത്തിൽ എന്ന പോലെ മലയാള സിനിമയിലും ഏവർക്കും പ്രിയങ്കരം ആയ ഇമേജ് ആണ് ഒരു കുടുംബത്തിന്റെ ഭാരം ചുമക്കുന്ന ഗൃഹനാഥന്റേത്. 'രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുന്ന കുടുംബനാഥൻ' ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്ര സങ്കൽപം ആണ്. കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ മേൽ എല്ലാം അധികാരമുള്ള, വീട്ടിൽ നടക്കുന്ന ഓരോ ചെറിയ കാര്യത്തിലും അഭിപ്രായവും തീരുമാനവും പറയുന്ന, എന്തിന്, ഒരു കല്യാണത്തിന് ക്ഷണം ലഭിച്ചാൽ വരെ വീട്ടിൽ നിന്ന് ആരെല്ലാം അതിൽ പങ്കെടുക്കണം എന്ന് നിശ്ചയിക്കുന്ന ഗൃഹനാഥൻ ഒരു വീടിന്റെ മുഴുവൻ തണൽ ആയാണ് സ്ക്രീനിലും ജീവിതത്തിലും ചിത്രീകരിക്കപ്പെടുന്നത്.വീട്ടിലെ അംഗങ്ങൾ ഓരോരുത്തരും സാമ്പത്തികമായും അത് മൂലം മാനസികമായും ഈ ഗൃഹനാഥനെ ആശ്രയിക്കുന്നു. ഈ ബന്ധത്തിൽ എന്തെങ്കിലും തരത്തിൽ ഉള്ള വിള്ളൽ വീണാൽ അയാളുടെ മനസ്സ് പോലും പതറിപോകുന്ന അവസ്ഥയും വരുന്നു. ഈ കഥാതന്തു അടിസ്ഥാനം ആക്കി എത്രയെത്ര സിനിമകൾ ആണ് മലയാളത്തിൽ പിറന്നിരിക്കുന്നത്!! മമ്മൂട്ടി നായകൻ ആയ കൊച്ചിൻ ഹനീഫ ചിത്രം വാത്സല്യം, ജയറാം നായകൻ ആയ 'സ്നേഹം,' മമ്മൂട്ടി ചിത്രം തന്നെയായ കളിയൂഞ്ഞാൽ.. അങ്ങനെ ഗൃഹനാഥന്റെ മനോവിഷമങ്ങൾ ഒപ്പിയെടുത്ത ഹിറ്റ് സിനിമകൾ നിരവധിയാണ്. ഈ മൂന്ന് സിനിമകൾ അപഗ്രഥിച്ചു കൊണ്ട് തന്നെ, കേരള സമൂഹത്തിലെ 'ഗൃഹനാഥൻ' എന്ന സെക്സിസ്റ്റ് വികല സങ്കൽപം പരിശോധിക്കുകയാണ് ഇനി.മേലേടത്ത് രാഘവൻ നായർ എന്ന അറുബോറൻ വല്യേട്ടൻകൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിച്ച 'വാത്സല്യം' മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കുടുംബ ചിത്രങ്ങളിൽ ഒന്നായാണ് ഇന്നും പ്രകീർത്തിക്കപ്പെടുന്നത്. ഹിറ്റ്‌ മേക്കർ ലോഹിതദാസ് തിരക്കഥ രചിച്ച ഈ ചിത്രം, മേലേടത്ത് തറവാടിനെയും അവിടം അടക്കി ഭരിക്കുന്ന ഏകാധിപതി ആയ രാഘവൻ നായരെയും ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. രാഘവൻ നായരുടെ ഭരണത്തിൽ പ്രജകൾ എല്ലാം പഞ്ചപുച്ഛം അടക്കി കഴിയുന്ന, 'അത്യന്തം സമാധാന പൂർണമായ' ഒരു വീട്.അവിടെ ആര് ആരെ പ്രണയിക്കണം, വിവാഹം ചെയ്യണം, എന്ന് തുടങ്ങി എപ്പോൾ നാമം ജപിക്കണം, പഠിക്കണം എന്നുവരെ രാഘവൻ നായർ തീരുമാനിക്കും. അയാളുടെ തീരുമാനങ്ങളെ എതിർക്കുന്ന കുടുംബാംഗങ്ങളെ ഇമോഷണൽ ബ്ലാക്ക്‌മെയിലിങ്, കണ്ണീർ നാടകം, ...
    続きを読む 一部表示
    9 分
  • സമത്വം , സംരംഭകത്വം, സാഹോദര്യം - ആഫ്രിക്കയുടെ ഭാവി ഇനി സ്ത്രീകളുടെ കൈകളിൽ..
    2022/03/03
    ലോകത്ത് ഏറ്റവും കൂടുതൽ സംരംഭകർ ഉള്ള നാട്! കൃഷിക്ക് പുറമെ 42 ശതമാനം ജനങ്ങൾ സ്വയംതൊഴിൽ കണ്ടെത്തിയ രാജ്യം.. എന്നിട്ടും ആഫ്രിക്കയെ വികസനത്തിന്റെ പാതയിൽ പുറകോട്ട് വലിക്കുന്നത് എന്താണ്? എന്തുകൊണ്ട് ആണ് ഇത്രയേറെ സംരംഭകർ ഉണ്ടായിട്ടും രാജ്യത്തിൻറെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടാത്തത്?!ഈ ചോദ്യത്തിനുള്ള ഉത്തരം മൂന്ന് 'സ'കളിൽ ആണ് - സമത്വം, സംരംഭകത്വം, സാഹോദര്യം. ലിംഗ, വർഗ്ഗ, സാമൂഹ്യ സമത്വങ്ങളിൽ അടിയുറച്ച സംരംഭങ്ങൾക്ക് സഹോദര്യത്തോടെ വർത്തിക്കാവുന്ന ഒരു നാട് എന്ന നിലയിലേക്ക് ആഫ്രിക്ക ഉയരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിലേക്കുള്ള ആദ്യ പടി ആണ് 'പ്രോഫിറ്റിങ് ഫ്രം പാരിറ്റി' അഥവാ 'ആദായം സമത്വത്തിൽ നിന്നും' എന്ന പേരിൽ ഉള്ള വേൾഡ് ബാങ്ക് പഠന റിപ്പോർട്ട്.സ്ഥിരവരുമാനം ഉറപ്പ് വരുത്തുന്ന ജോലികൾ ഉപസഹാറൻ ആഫ്രിക്കയിൽ നന്നേ കുറവാണ്. അതുകൊണ്ടാണ് സ്ത്രീ പുരുഷ ഭേദമെന്യേ ജനങ്ങൾ സ്വയംതൊഴിൽ കണ്ടെത്താൻ ഇറങ്ങി തിരിക്കുന്നതുംസ്ഥിരവരുമാനം ഉറപ്പ് വരുത്തുന്ന ജോലികൾ ഉപസഹാറൻ ആഫ്രിക്കയിൽ നന്നേ കുറവാണ്. അതുകൊണ്ടാണ് സ്ത്രീ പുരുഷ ഭേദമെന്യേ ജനങ്ങൾ സ്വയംതൊഴിൽ കണ്ടെത്താൻ ഇറങ്ങി തിരിക്കുന്നതും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സ്ത്രീ സംരംഭകർ കൂടുതൽ ഉള്ള മേഖല ആണിത്. കഴിവോ തൊഴിൽ വൈദഗ്ധ്യമോ ഉണ്ടായിട്ടല്ല, മറിച്ച് വരുമാനമാർഗ്ഗം തേടിയും കുടുംബത്തെ പിന്തുണയ്ക്കാൻ വേണ്ടിയും ആണ് സ്ത്രീകൾ സംരംഭങ്ങൾ തുടങ്ങുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഒരു നഗരത്തിനപ്പുറം, ആ സംരംഭങ്ങൾ വളരാറുമില്ല.കുടുംബം, സാമൂഹ്യ സുരക്ഷ, ശിശു പരിപാലനം എന്നിവ മുൻനിർത്തി ഒരു പരിധിക്ക് അപ്പുറം തങ്ങളുടെ സംരംഭങ്ങൾ വളർത്താൻ സ്ത്രീകൾ ശ്രമിക്കാറില്ല എന്നത് മറ്റൊരു യാഥാർഥ്യം. ഈ വസ്തുതകൾ എല്ലാം ആഫ്രിക്കയിലെ ഏതൊരു മാർക്കറ്റ് കണ്ടാലും എളുപ്പം മനസ്സിലാകും. വ്യാപാര സ്ഥാപനങ്ങൾ കൈകാര്യം ചെയുന്നത് മുതൽ ചന്തയിൽ കച്ചവടം ചെയ്യുന്നതിൽ വരെ സ്ത്രീകൾ ആണ് മുൻപന്തിയിൽ. പുരുഷന്മാരുടെ തൊഴിലുകളെയും സംരംഭങ്ങളെയും അപേക്ഷിച്ച് സ്ത്രീകളുടെ സംരംഭങ്ങൾ ആണ് സമൂഹത്തിൽ സുസ്ഥിരമായി നിലനിൽക്കുകയും ജനങ്ങൾക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നത് താനും. എന്തുകൊണ്ട് ആണ് ഇത്തരം ഒരു വ്യത്യാസം?ആഫ്രിക്കയിലെ വനിതകളെ സംരംഭകത്വത്തിൽ പുറകോട്ട് ...
    続きを読む 一部表示
    10 分
  • പുരുഷലിംഗവും ഉള്ളിൽ ഗർഭപാത്രവും; ഇന്റർസെക്സ് ജെണ്ടർ എന്ന ബാലികേറാമല!
    2022/03/03
    ജന്മനാ ആണിന്റെയും പെണ്ണിന്റെയും ശാരീരിക സവിശേഷതകളുള്ള ഇന്റർസെക്സ് വ്യക്തികളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ലിംഗം ഏതാണെന്ന ചോദ്യം വെറുക്കുന്ന, കളിയാക്കലുകളെ ഭയക്കുന്ന, ചുറ്റും കാണുന്നവരിൽ നിന്നെല്ലാം വ്യത്യസ്തമാണ് താൻ എന്ന അറിവോടെ ഓരോ നിമിഷവും തള്ളിനീക്കുന്ന മനുഷ്യർ! കേരളത്തിലെ ഇന്റർസെക്സ് വ്യക്തികളുടെ ശബ്ദമായ ചിഞ്ചു അശ്വതി നമ്മളോട് മനസ്സ് തുറക്കുകയാണ്. ജനനം മുതൽ താൻ അനുഭവിച്ച പ്രതിസന്ധികൾക്കൊപ്പം തനിക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ ബൈനറി ചിന്താഗതിക്ക് അടിമപ്പെട്ട് ജീവിതത്തിന്റെ നിറങ്ങൾ മങ്ങുന്ന മനുഷ്യരെ കുറിച്ച് കൂടി ചിഞ്ചു തുറന്ന് പറയുന്നു..'സഹയാത്രിക'യിൽ സ്നേഹപൂർവ്വംഉള്ള് ഉലയ്ക്കുന്ന ബുള്ളിയിങ് നേരിട്ട ശേഷം പോസ്റ്റ് ഗ്രാജുവേഷൻ പഠനം ഉപേക്ഷിച്ച ചിഞ്ചു, ലിംഗ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി തൃശ്ശൂർ ആസ്ഥാനം ആക്കി പ്രവർത്തിക്കുന്ന 'സഹയാത്രിക' എന്ന എൻ.ജി.ഓയുടെ പ്രോഗ്രാം കോഡിനേറ്റർ ആയി ചുമതലയേറ്റു. "കേരളത്തിൽ ഉടനീളം ഉള്ള ലിംഗ ന്യൂനപക്ഷങ്ങളെ പരിചയപ്പെടാനും അവരുടെ പ്രശ്നങ്ങൾ പഠിക്കാനും എല്ലാം സഹയാത്രികയിൽ എനിക്ക് അവസരം ഉണ്ടായി. വെറും രണ്ട് വർഷം ആണ് ഞാൻ സഹയാത്രികയ്ക്ക് ഒപ്പം ചെലവഴിച്ചത്.പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നാളുകൾ ആയിരുന്നു അത്. ആ സമയത്ത് ആണ് കോഴിക്കോട് നടന്ന 'പ്രൈഡ്' പരിപാടിയിൽ ഞാൻ എന്റെ വ്യക്തിത്വം തുറന്ന് പറയുന്നത്. കേരളത്തിലെ ഇന്റർസെക്സ് വ്യക്തികൾക്ക് ശബ്ദം ലഭിച്ച മുഹൂർത്തം ആയിരുന്നു അത്. അതിന് ശേഷം എത്രയോ പേർ എന്നെ ഫോണിൽ വിളിച്ച് തങ്ങളുടെ അനുഭവങ്ങൾ പങ്കിട്ടിരിക്കുന്നു! ഒരു പരിധി കഴിഞ്ഞാൽ ഞാൻ എല്ലാം കേരള ട്രാൻസ്‌ജെൻഡർ സെല്ലിന് കൈമാറുകയാണ് പതിവ്. പക്ഷെ എനിക്ക് കഴിയുന്ന വിവരങ്ങൾ എല്ലാം ഞാൻ അവർക്ക് നൽകും," ചിഞ്ചു പറഞ്ഞു.ഇരുപത്തിരണ്ട് വയസ്സ് കഴിഞ്ഞപ്പോൾ ചിഞ്ചു, എറണാകുളം അമൃത ആശുപത്രിയിൽ തന്റെ ശരീരം സ്കാൻ ചെയ്യാൻ ചെന്നു. തന്റെ യഥാർത്ഥ വ്യക്തിത്വത്തെ പുൽകാൻ ഉള്ള അതിയായ ആഗ്രഹത്തോടെയാണ് ചിഞ്ചു സ്കാനിംഗ് വിഭാഗത്തിൽ എത്തിയത്ഇരുപത്തിരണ്ട് വയസ്സ് കഴിഞ്ഞപ്പോൾ ചിഞ്ചു, എറണാകുളം അമൃത ആശുപത്രിയിൽ തന്റെ ശരീരം സ്കാൻ ചെയ്യാൻ ചെന്നു. തന്റെ യഥാർത്ഥ വ്യക്തിത്വത്തെ പുൽകാൻ ഉള്ള അതിയായ ...
    続きを読む 一部表示
    10 分