-
サマリー
あらすじ・解説
കണ്ണടച്ചിരുന്നാലും നാം ചവിട്ടിനില്‍ക്കുന്നത് എവിടെയാണെന്നും എന്തിനെയാണ് തൊടുന്നതെന്നും തിരിച്ചറിയാന്‍ സാധിക്കാറില്ലേ. മൂത്രമൊഴിക്കാന്‍ സമയമായെന്ന് നാം അറിയുന്നത് എങ്ങനെയാണ്. ശ്രദ്ധിച്ചാല്‍ ശ്വാസകോശത്തില്‍ വായു നിറയുന്നത് അറിയാറില്ലേ. ഒരു മുള്ളില്‍ അറിയാതെ തൊടുമ്പോള്‍ വേദന തിരിച്ചറിഞ്ഞ് പെട്ടെന്ന് കൈ പിന്‍വലിക്കാറില്ലേ. എങ്ങനെയാണ് ഇതൊക്കെ സാധ്യമാകുന്നത്. സ്പര്‍ശം അല്ലെങ്കില്‍ മര്‍ദ്ദം തിരിച്ചറിയാനുള്ള ശരീരത്തിന്റെ കഴിവാണ് ഇത് സാധ്യമാക്കുന്നത്. ഇവ തിരിച്ചറിഞ്ഞ് മസ്തിഷ്‌കത്തിന് മനസിലാകുന്ന തരത്തിലുള്ള ആവേഗങ്ങളാക്കി മാറ്റുന്ന ശരീര സംവിധാനങ്ങളെ കണ്ടെത്തിയതിനാണ് കാലിഫോര്‍ണിയയിലെ ല ജോള സ്‌ക്രിപ്‌സ് റിസര്‍ച്ചില്‍ ജോലി ചെയ്യുന്ന ആര്‍ഡം പറ്റപോഷിയന് 2021ലെ വൈദ്യശാസ്ത്ര നോബേല്‍ ലഭിച്ചത്. ചൂടും വേദനയും നാം എങ്ങനെയാണ് തിരിച്ചറിയുന്നതെന്ന് കണ്ടെത്തിയ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഡേവിഡ് ജൂലിയസിനൊപ്പമാണ് പറ്റപോഷിയന്‍ നോബേല്‍ പുരസ്‌കാരം പങ്കിട്ടത്.എന്തുകൊണ്ടാണ് ഇത്രയുംകാലം സ്പര്‍ശത്തിന് പിന്നില്‍ മര്‍ദ്ദത്തിന് റോളുണ്ടെന്ന രഹസ്യം നമുക്ക് മനസിലാകാതിരുന്നത്?പീസോ1, പീസോ2 എന്നീ പേരുകളില്‍ അറിയപ്പെടുന്ന മര്‍ദ്ദം തിരിച്ചറിയുന്ന ശരീരത്തിലെ അയോണ്‍ ചാനലുകളാണ് പറ്റപോഷിയനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് കണ്ടെത്തിയത്. ചില കോശങ്ങളുടെ സ്തരങ്ങളില്‍ കാണപ്പെടുന്ന പ്രത്യേകതരം പ്രോട്ടീന്‍ തന്മാത്രകളാണ് ഇവ. സ്പര്‍ശമോ മര്‍ദ്ദമോ അനുഭവപ്പെട്ടാല്‍ സിഗ്നലുകള്‍ പുറപ്പെടുവിക്കാന്‍ ഇവയ്ക്ക് സാധിക്കും. ഇവയെ കണ്ടെത്തുന്നതിനായി ഗവേഷകസംഘം മര്‍ദ്ദം തിരിച്ചറിയുന്ന കോശങ്ങളിലെ(പ്രഷര്‍ സെന്‍സിംഗ് സെല്‍) ഓരോ ജീനുകളെയും ആസൂത്രിതമായി പ്രവര്‍ത്തനരഹിതമാക്കി. സ്പര്‍ശത്തോട് പ്രതികരിക്കാനുള്ള കോശങ്ങളുടെ ശേഷി ഇല്ലാതാകുന്നത് മനസിലാക്കി അയോണ്‍ ചാനലുകള്‍ നിര്‍മ്മിക്കാന്‍ കോശങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ജീനുകളേതെന്ന് കണ്ടെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. ഈ ജീനുകളെ സ്പര്‍ശം തിരിച്ചറിയാത്ത കോശങ്ങളില്‍ സന്നിവേശിപ്പിക്കുമ്പോള്‍ ആ കോശങ്ങള്‍ക്ക് സ്പര്‍ശം തിരിച്ചറിയാനുള്ള ശേഷി കൈവന്നതായി ഗവേഷകര്‍ തെളിയിച്ചു. കണ്ണടച്ചാലും ...