Science Indica

著者: Shilpa Jacob Veena Varun
  • サマリー

  • Science is for people who want to make some kind of change in the world. No matter whether you like/bother it or not, all of us want to make a difference in the world, in some kind of way. Then undoubtedly, science is for you. Science affects all of us, science is for everyone. That's the very idea behind Science Indica. It is science that provides solutions for everyday life and helps us solving or addressing the secrets and puzzles of this Universe, possibly Multiverse. Science Indica is a multi-media publication in Malayalam language, which has a noble mission of popularising science in vernacular languages. Science Indica covers the most important things in general sciences, technology, climate change, environment, innovation, science books, change makers, and society in regional languages. Founded in 2021 by Storiyoh, the largest podcast producer in Malayalam language, Science Indica has positioned itself as a bridge between the academic world and society. We believe communication of science to the general public in their own mother language is a responsibility of policy makers and the media. Through Science Indica we also help people understanding scientific concepts, theories, and processes required for their personal decision making. We are building a new eco-system where science literacy matters in every aspect of life. Because we believe Science knowledge would benefit society and everyone to take growth to the next level with the course of time. We hope you decide to join us in this movement towards a scientifically literate society. സയന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മലയാളത്തില്‍ തന്നെ നിങ്ങളിലേക്ക് എത്തിക്കുകയാണ് സയന്‍സ് ഇന്‍ഡിക്ക...ചിലരിലേക്ക് ചുരുക്കപ്പെടേണ്ടതല്ല, സകലരിലേക്കും പടരേണ്ടതാണ് സയന്‍സ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിന് മാതൃഭാഷയില്‍ സയന്‍സ് ജനകീയമാകണം. ആ ദൗത്യമാണ് സയന്‍സ് ഇന്‍ഡിക്ക ഏറ്റെടുത്തിരിക്കുന്നത്. ജീവിതത്തിലെ ഏത് പ്രശ്‌നത്തെയും ശാസ്ത്രീയ മനോഭാവത്തോട് കൂടി സമീപിക്കാന്‍ ഓരോരുത്തരെയും പ്രാപ്തരാക്കുകയെന്ന ലക്ഷ്യം കൂടി സയന്‍സ് ഇന്‍ഡിക്കയെന്ന സംരംഭത്തിന് പിന്നിലുണ്ട്. ഓരോ വ്യക്തിയുടെയും വ്യക്തിപരമായും ജോലിപരമായും എല്ലാമുള്ള സമഗ്രവികസനത്തിന് ശാസ്ത്ര സാക്ഷരത അനിവാര്യമാണെന്ന് ഞങ്ങള്‍ കരുതുന്നു. ഔപചാരിക ശാസ്ത്രലോകവും സാധാരണക്കാരും തമ്മിലുള്ള വിടവ് നികത്തുകയെന്നതും സയന്‍സ് ഇന്‍ഡിക്കയുടെ ദൗത്യങ്ങളില്‍ ഉള്‍പ്പെടുന്നു. മലയാളത്തിലെ ഏറ്റവും വലിയ പോഡ്കാസ്റ്റ് നിര്‍മാതാക്കളായ സ്‌റ്റോറിയോയുടെ നവസംരംഭമാണ് സയന്‍സ് ഇന്‍ഡിക്ക. Science for everyone എന്നതാണ് ഞങ്ങള്‍ മുന്നോട്ടുവെക്കുന്ന കാഴ്ച്ചപ്പാട്. വായനക്കാരുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു, ഒപ്പം പൂര്‍ണ പിന്തുണയും.
    Storiyoh Private Limited
    続きを読む 一部表示

あらすじ・解説

Science is for people who want to make some kind of change in the world. No matter whether you like/bother it or not, all of us want to make a difference in the world, in some kind of way. Then undoubtedly, science is for you. Science affects all of us, science is for everyone. That's the very idea behind Science Indica. It is science that provides solutions for everyday life and helps us solving or addressing the secrets and puzzles of this Universe, possibly Multiverse. Science Indica is a multi-media publication in Malayalam language, which has a noble mission of popularising science in vernacular languages. Science Indica covers the most important things in general sciences, technology, climate change, environment, innovation, science books, change makers, and society in regional languages. Founded in 2021 by Storiyoh, the largest podcast producer in Malayalam language, Science Indica has positioned itself as a bridge between the academic world and society. We believe communication of science to the general public in their own mother language is a responsibility of policy makers and the media. Through Science Indica we also help people understanding scientific concepts, theories, and processes required for their personal decision making. We are building a new eco-system where science literacy matters in every aspect of life. Because we believe Science knowledge would benefit society and everyone to take growth to the next level with the course of time. We hope you decide to join us in this movement towards a scientifically literate society. സയന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മലയാളത്തില്‍ തന്നെ നിങ്ങളിലേക്ക് എത്തിക്കുകയാണ് സയന്‍സ് ഇന്‍ഡിക്ക...ചിലരിലേക്ക് ചുരുക്കപ്പെടേണ്ടതല്ല, സകലരിലേക്കും പടരേണ്ടതാണ് സയന്‍സ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിന് മാതൃഭാഷയില്‍ സയന്‍സ് ജനകീയമാകണം. ആ ദൗത്യമാണ് സയന്‍സ് ഇന്‍ഡിക്ക ഏറ്റെടുത്തിരിക്കുന്നത്. ജീവിതത്തിലെ ഏത് പ്രശ്‌നത്തെയും ശാസ്ത്രീയ മനോഭാവത്തോട് കൂടി സമീപിക്കാന്‍ ഓരോരുത്തരെയും പ്രാപ്തരാക്കുകയെന്ന ലക്ഷ്യം കൂടി സയന്‍സ് ഇന്‍ഡിക്കയെന്ന സംരംഭത്തിന് പിന്നിലുണ്ട്. ഓരോ വ്യക്തിയുടെയും വ്യക്തിപരമായും ജോലിപരമായും എല്ലാമുള്ള സമഗ്രവികസനത്തിന് ശാസ്ത്ര സാക്ഷരത അനിവാര്യമാണെന്ന് ഞങ്ങള്‍ കരുതുന്നു. ഔപചാരിക ശാസ്ത്രലോകവും സാധാരണക്കാരും തമ്മിലുള്ള വിടവ് നികത്തുകയെന്നതും സയന്‍സ് ഇന്‍ഡിക്കയുടെ ദൗത്യങ്ങളില്‍ ഉള്‍പ്പെടുന്നു. മലയാളത്തിലെ ഏറ്റവും വലിയ പോഡ്കാസ്റ്റ് നിര്‍മാതാക്കളായ സ്‌റ്റോറിയോയുടെ നവസംരംഭമാണ് സയന്‍സ് ഇന്‍ഡിക്ക. Science for everyone എന്നതാണ് ഞങ്ങള്‍ മുന്നോട്ടുവെക്കുന്ന കാഴ്ച്ചപ്പാട്. വായനക്കാരുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു, ഒപ്പം പൂര്‍ണ പിന്തുണയും.
Storiyoh Private Limited
エピソード
  • പുതിയ സാങ്കേതികവിദ്യകള്‍ ഒരുങ്ങുന്നു; 100% ഊര്‍ജ പുനര്‍നിര്‍മാണത്തിനായി
    2022/03/11
    2050 ആകുമ്പോഴേക്ക് പുനരുപയോഗിക്കാവുന്ന ഊര്‍ജമാണ് ലോകത്തെ കീഴടക്കാന്‍ പോകുന്നതെന്നാണ് പ്രവചനംകാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് നിരന്തരം ചര്‍ച്ച ചെയ്യുമ്പോഴും അതിനുള്ള പ്രതിവിധികള്‍ തേടുമ്പോഴും നമുക്ക് മുന്നില്‍ വലിയൊരു വാതില്‍ തുറന്നു കിടക്കുന്നതിനെക്കുറിച്ച് നാം മറന്നുകൂടാ; പുനരുപയോഗ അല്ലെങ്കില്‍ പുനര്‍നിര്‍മാണ ഊര്‍ജങ്ങള്‍ (Renewable energy). നമ്മുടെ ഊര്‍ജ സ്രോതസ്സുകള്‍ തന്നെ വീണ്ടും വീണ്ടും എത്ര കാലത്തേക്ക് വേണമെങ്കിലും ഉപയോഗിക്കാവുന്നത് പ്രതീക്ഷയും ആശ്വാസവും നല്‍കുന്നതാണ്. നമ്മള്‍ ഉപയോഗിച്ച് തീര്‍ത്തുകൊണ്ടിരിക്കുന്ന മറ്റ് ഊര്‍ജ സ്രോതസ്സുകളെ ആശ്രയിച്ച് കാലാകാലം നമുക്ക് കഴിയാനാവില്ലല്ലോ. അപ്പോള്‍ ഇതിനെല്ലാം ഒരു മറുവശം അല്ലെങ്കില്‍ മറുവഴി കണ്ടെത്തിയേ തീരൂ.2024 ആകുമ്പോഴേക്ക് ലോകത്തെ ഊര്‍ജ സ്രോതസ്സുകളില്‍ 30% പുനരുപയോഗ ഊര്‍ജമാക്കാനും 2050 എത്തുമ്പോഴേക്ക് അത് 100% ആക്കുവാനും ശാസ്ത്രലോകം പദ്ധതിയിടുന്നുണ്ട്പുനര്‍നിര്‍മിക്കാവുന്ന ഊര്‍ജങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും വ്യാപകമായിട്ടില്ല. ഒരു സുരക്ഷിത ഭാവി മുന്നില്‍ കാണാന്‍ പുനരുപയോഗ ഊര്‍ജങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗങ്ങളിലൊന്ന്. സൂര്യപ്രകാശവും കാറ്റുമെല്ലാം ഇഷ്ടം പോലെ നമുക്ക് ചുറ്റുമുള്ളപ്പോള്‍ ഇതുപോലെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന മറ്റ് ഊര്‍ജ സ്രോതസ്സുകളെക്കുറിച്ചാണ് ഗവേഷണം നടക്കുന്നത്. സൗരോര്‍ജവും (solar energy) പവനോര്‍ജവും (wind energy) ജലവൈദ്യുത പദ്ധതികളുമെല്ലാം (hydro power energy) ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഇതിന്റെ അളവ് കൂട്ടുകയാണ് ലക്ഷ്യം. ഇത്തരം മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് 2024 ആകുമ്പോഴേക്ക് ലോകത്തെ ഊര്‍ജ സ്രോതസ്സുകളില്‍ 30% പുനരുപയോഗ ഊര്‍ജമാക്കാനും 2050 എത്തുമ്പോഴേക്ക് അത് 100% ആക്കുവാനും ശാസ്ത്രലോകം പദ്ധതിയിടുന്നുണ്ട്.എന്തുകൊണ്ട് പുനരുപയോഗ ഊര്‍ജങ്ങള്‍നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി വൈദ്യുതി മാറിക്കഴിഞ്ഞു. പണ്ടത്തെ മണ്ണെണ്ണ വിളക്കിന്റെ ചുവട്ടിലിരുന്നുള്ള ജീവിതത്തെക്കുറിച്ച് ആര്‍ക്കെങ്കിലും ഇനി ചിന്തിക്കാനാകുമോ! നമ്മള്‍ എന്നും ഉപയോഗിക്കുന്ന ഈ വൈദ്യുതി കിട്ടാതായാല്‍ നാം എന്ത് ...
    続きを読む 一部表示
    11 分
  • ആസിഡ് മഴ, തീക്കാറ്റ്, സുനാമി...ദിനോസറുകളെ ഇല്ലാതാക്കിയ ഛിന്നഗ്രഹം വന്നിടിച്ചപ്പോള്‍ ഭൂമിയില്‍ എന്ത് സംഭവിച്ചു?
    2022/03/11
    മെക്സിക്കന്‍ ഉള്‍ക്കടലിനുള്ളില്‍ ഭൂമി ഒളിപ്പിച്ചിരിക്കുന്ന ഒരു മുറിപ്പാടുണ്ട്. ഏതാണ്ട് 150 കിലോമീറ്റര്‍ വലുപ്പവും ഇരുപതിനടുത്ത് കിലോമീറ്റര്‍ ആഴവുമുള്ള ഒരു മുറിപ്പാട്. ചിക്സുലുബ് ക്രാറ്റര്‍ (ഗര്‍ത്തം) എന്നാണതിന്റെ പേര്. ബഹിരാകാശത്ത് നിന്നെത്തിയ ചിക്സുലുബ് ഇംപാക്ടറെന്ന ഛിന്നഗ്രഹമാണ്(അതൊരു വാല്‍നക്ഷത്രമാണെന്നും വാദങ്ങളുണ്ട്) ദശലക്ഷം വര്‍ഷങ്ങള്‍ക്കിപ്പുറവും ഉണങ്ങാത്ത ആ മുറിപ്പാട് ഭൂമിക്ക് സമ്മാനിച്ചത്. നിനച്ചിരിക്കാത്ത നേരത്ത് വന്ന ആ അതിഥി ഭൂമിക്ക് നല്‍കിയ ആഘാതം വലുതായിരുന്നു. അഞ്ചാം കൂട്ടവംശനാശത്തിനാണ് (fifth mass extinction) അന്ന് ഭൂമി വേദിയായത്. അതായത് അക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന ഭൂരിഭാഗം സസ്യങ്ങളും ജന്തുക്കളും (എണ്‍പത് ശതമാനത്തോളം) എന്നന്നേക്കുമായി ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി. നമുക്കായി വലിയ ഓര്‍മ്മകള്‍ അവശേഷിപ്പിച്ച് പോയ ദിനോസറുകളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.അറുപത്തിയാറ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. ഒരു വലിയ പര്‍വ്വതത്തിന്റെ വലുപ്പമുള്ള (ഏതാണ്ട് പത്ത് മൈല്‍ വീതി) ഛിന്നഗ്രഹം ഭൂമിയില്‍ വന്നിടിച്ചു. മെക്സികോയിലെ യുകട്ടാന്‍ ഉപദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള മേഖലയിലായിരുന്നു ഭൂമിക്ക് ആ അപ്രതീക്ഷിത പ്രഹരമേറ്റത്. ആ കൂട്ടിയിടി ഭൂമിയുടെ ചരിത്രം തന്നെ മാറ്റിയെഴുതി. സുനാമികള്‍ വീശിയിടിച്ചു. തീക്കാറ്റ് ആഞ്ഞുവീശി. ചാരത്തിനൊപ്പം പൊടിയും ഉരുകി ആവിയായ പാറകളും നിറഞ്ഞ അന്തരീക്ഷം സൂര്യനെ മറച്ചു. അത്തരം പാറകളിലെ സള്‍ഫര്‍, സള്‍ഫ്യൂരിക് ആസിഡ് എയറോസോളുകളുകളായി മാറി ആസിഡ് മഴ പെയ്യിച്ചു. അങ്ങനെ ഭൂമിയിലെ സമുദ്രങ്ങള്‍ ആസിഡ്മയമായി. ബഹിരാകാശത്ത് നിന്നെത്തിയ അതിഥിയുടെ കൂട്ടിയിടിയും അതിന്റെ പ്രത്യാഘാതങ്ങളും മൂലം ഭൂമിയില്‍ അന്നുണ്ടായിരുന്ന ജീവജാലങ്ങളുടെ നാലിലൊന്ന് മാത്രം ബാക്കിയായി.മറ്റെന്തൊക്കെയാണ് ഛിന്നഗ്രഹവും ഭൂമിയുമായുള്ള കൂട്ടിയിടിയില്‍ സംഭവിച്ചത്?ചിക്സുലുബ് മേഖലയുടെയും ലോകത്തിലെ മറ്റിടങ്ങളിലെയും ഭൂമിശാസ്ത്രം വിശദമായി പഠിച്ചതിന് ശേഷം ആ 'നശിച്ച' ദിനത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എന്തൊക്കെയായിരിക്കും സംഭവിച്ചിരിക്കുകയെന്ന് ശാസ്ത്രജ്ഞര്‍ ചില നിഗമനങ്ങളില്‍ എത്തി. ഏറ്റവും വലിയ നാശം ...
    続きを読む 一部表示
    9 分
  • തല ഒന്ന്, ബുദ്ധി ഒന്ന്; തലച്ചോര്‍ മൂന്ന്
    2022/03/11
    ബുദ്ധി വികാസത്തില്‍ തലച്ചോറിന്റെ പങ്ക് പ്രധാനമാണല്ലോ. എന്നാല്‍ തലച്ചോര്‍ കാലക്രമേണ പതിയെ വളര്‍ന്ന് വികസിച്ചാണ് 'നല്ല ബുദ്ധി' തെളിയുന്നത് എന്നാണ് ട്രൈയൂണ്‍ ബ്രെയ്ന്‍ എന്ന മാതൃക പറയുന്നത്വിവേകിന് വയസ്സ് 18 തികയാന്‍ കാത്തിരിക്കുകയായിരുന്നു ബൈക്കിലൊന്നു പറക്കാന്‍. പ്രായപൂര്‍ത്തിയായെന്ന് പറഞ്ഞ് വാശി പിടിച്ച് മാതാപിതാക്കളെകൊണ്ട് ഒരു പുത്തന്‍ ബൈക്കും മേടിപ്പിച്ചു. കൈയ്യില്‍ കിട്ടേണ്ട താമസം, ലൈസന്‍സ് പോലും എടുക്കാതെ വണ്ടി എടുത്ത് പായാന്‍ തുടങ്ങുകയായിരുന്നു വിവേക്. എന്നാല്‍ ലൈസന്‍സ് കൈയ്യില്‍ കിട്ടാതെ ബൈക്ക് പുറത്തിറക്കരുതെന്ന് അച്ഛനും അമ്മയും വിലക്കി. പക്ഷേ ആകാംക്ഷയും ആവേശവും അടക്കി വയ്ക്കാന്‍ കഴിയാതിരുന്ന വിവേക് അച്ഛനമ്മമാര്‍ വീട്ടിലില്ലാതിരുന്ന സമയം നോക്കി ബൈക്കുമെടുത്ത് പുറത്തിറങ്ങി.തനിക്ക് ബൈക്ക് ഓടിക്കാനൊക്കെയുള്ള പ്രായമായെന്നും താന്‍ വലുതായെന്നും എല്ലാവരേയും അറിയിക്കാനും കൂട്ടുകാരുടെ മുന്‍പില്‍ ആളാവാനും ഉള്ള ആവേശത്തില്‍ വിവേക് ഹെല്‍മെറ്റും ലൈസന്‍സും ഒന്നുമില്ലാതെ ബൈക്ക് പറപ്പിക്കാന്‍ തുടങ്ങി. തനിക്ക് എതിരെ വന്ന വാഹനത്തിലുള്ളവരും തന്റെ അശ്രദ്ധ മൂലം ദൈവത്തെ വിളിക്കേണ്ടി വന്ന മറ്റ് വഴിയാത്രക്കാരും പലരും തന്നോട് ദേഷ്യപ്പെടുന്നതൊന്നും വിവേക് കാര്യമാക്കിയതു പോലുമില്ല. അതൊന്നും തന്നോടല്ലെന്ന ഭാവത്തില്‍ ചീറിപാഞ്ഞ ബൈക്ക് ആ വഴിക്ക് വന്ന ഒരു ടിപ്പറില്‍ തട്ടി തെറിച്ചു വീണു. ഹെല്‍മറ്റ് പോലുമില്ലാതിരുന്നതു കൊണ്ട് തലയ്ക്ക് സാരമായി പരുക്കേറ്റ വിവേക് ആശുപത്രിയിലുമായി. ആവേശം മാത്രം പോര ജീവിതത്തില്‍ വിവേകവും കൂടി വേണമെന്ന് തന്റെ അനുഭവം വിവേകിനെ പഠിപ്പിച്ചു.വിവേകിനെപോലെ ഇങ്ങനെ മുന്നും പിന്നും നോക്കാതെ എടുത്ത് ചാടുന്നവരായ പലരേയും നമുക്ക് ചുറ്റും കാണാനാകും. കൗമാരക്കാരായ പല കുട്ടികളെയും കുറിച്ച് മാതാപിതാക്കള്‍ പങ്കുവയ്ക്കാറുള്ള ആശങ്കയും അതാണ്. കുട്ടിയായിരുന്നപ്പോള്‍ അറിവില്ലാതിരുന്നതാണ് കാരണമെന്ന് വിചാരിച്ച് എല്ലാവരും അത് നിസ്സാരമാക്കി വിട്ടുകളയും. എന്നാല്‍ മുതിര്‍ന്നുവെന്ന് നമ്മള്‍ വിചാരിക്കുന്ന പ്രായത്തിലും അവര്‍ അപക്വമായി പെരുമാറുന്നത് കൗമാക്കാരേയും വീട്ടുകാരേയും നാട്ടുകാരേയുമെല്ലാം ...
    続きを読む 一部表示
    9 分

Science Indicaに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。