-
വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ എളുപ്പവഴി; ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് കൈയ്യടി
- 2022/03/08
- 再生時間: 14 分
- ポッドキャスト
-
サマリー
あらすじ・解説
മനുഷ്യന് ഒരു നാള്‍ ഭൂമി വിട്ട് പോകേണ്ടി വരുമെന്ന് സ്റ്റീഫന്‍ ഹോക്കിംഗ് അടക്കം പല മഹാന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ എങ്ങോട്ട്? ഭൂമി ഒഴിച്ച് വാസയോഗ്യമായ മറ്റൊരു ഗ്രഹങ്ങളും നാമിത് വരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി സൗരയൂഥത്തിന് വെളിയില്‍ ആയിരക്കണക്കിന് ഗ്രഹങ്ങള്‍(എക്‌സോപ്ലാനറ്റുകള്‍) ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ ആകാശഗംഗയായ ക്ഷീരപദത്തില്‍ തന്നെ ശതകോടിക്കണക്കിന് ഗ്രഹങ്ങള്‍(ഒരുപക്ഷേ നക്ഷത്രങ്ങളേക്കാള്‍ അധികം) ഉണ്ടാകുമെന്നാണ് ശാസ്ത്രലോകം ഇപ്പോള്‍ കരുതുന്നത്. ആത്യന്തികമായി നാം തിരയുന്നത് ഇവയില്‍ ഏതെങ്കിലും ഒന്ന് വാസയോഗ്യമാണോ അല്ലെങ്കില്‍ ഭാവിയില്‍ വാസയോഗ്യമാകാന്‍ ഇടയുണ്ടോ എന്നാണ്. പക്ഷേ അത് അത്ര എളുപ്പമല്ല. കാരണം ഇതുവരെ കണ്ടുപിടിച്ചിട്ടുള്ള ഗ്രഹങ്ങളുടെ എല്ലാ സ്വഭാവ സവിശേഷതകളും ഒന്നൊന്നായി വിലയിരുത്തി വേണം അവയുടെ വാസയോഗ്യത നിശ്ചയിക്കാന്‍. അത് വളരെ ശ്രമകരമായ ജോലിയാണ്. മാത്രമല്ല പുതിയ എക്‌സോപ്ലാനറ്റുകളെ കണ്ടെത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചിലപ്പോള്‍ ദശാബ്ദങ്ങളോ പതിറ്റാണ്ടുകളോ കൊണ്ടേ ഈ രീതിയില്‍ വാസയോഗ്യമായ ഒരു ഗ്രഹത്തെ കണ്ടെത്താന്‍ സാധിക്കുകയുള്ളു.അതേസമയം നമുക്കറിയാവുന്നതില്‍ ചില ഗ്രഹങ്ങള്‍ ഒരുപക്ഷേ വാസയോഗ്യമായിരിക്കാം എന്ന അനുമാനങ്ങള്‍ ഏറെക്കാലമായി ശാസ്ത്രലോകത്തുണ്ട്. പക്ഷേ നിലവില്‍ നമുക്കറിയുന്ന, വാസയോഗ്യമായ ഏകഗ്രഹം ഭൂമി ആയതുകൊണ്ട് ഭൂമിയെ മുന്‍നിര്‍ത്തിയാകണം ഒരു ഗ്രഹത്തിന്റെ വാസയോഗ്യത കണക്കാക്കേണ്ടത്. കഴിഞ്ഞ കുറച്ച് കാലത്തിനിടയില്‍ ഒരു ഗ്രഹത്തിന്റെ വാസയോഗ്യത കണക്കാക്കുന്നതിനുള്ള പുതിയ പല രീതികളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മാതൃകകളെ (modelling)അടിസ്ഥാനമാക്കിയും കൃത്രിമബുദ്ധിയെ അടിസ്ഥാനമാക്കിയും (supervised learning) വാസയോഗ്യമായ എക്‌സോപ്ലാനറ്റുകളെ വര്‍ഗ്ഗീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. പക്ഷേ ഈ രണ്ട് രീതികള്‍ക്കും അതിന്റേതായ പോരായ്മകള്‍ ഉണ്ട്. ഭൂമിയെ പോലെ ജീവസാന്നിധ്യമുള്ള ലോകങ്ങള്‍ പ്രപഞ്ചത്തില്‍ വേറെയും ഉണ്ടെന്ന് ചരിത്രാതീത കാലം മുതല്‍ക്കേ മനുഷ്യന്‍ വിശ്വസിച്ചിരുന്നു. ക്ഷീരപദത്തില്‍ മാത്രം ശതകോടിക്കണക്കിന് ...