エピソード

  • ഇല്ലാത്ത സ്ഥലം, വല്ലാത്ത ചെലവ്, പോട്ടെ പുല്ല് | Urban Housing | Kerala Trends
    2025/07/08

    വീടുകൾക്കും കെട്ടിടങ്ങൾക്കും മുൻപിൽ പുൽത്തകിടി (ലോൺ) ഒരുക്കുന്നതു ഫാഷനായത് ബ്രിട്ടിഷ് കോളനി വാഴ്ചക്കാലത്താണ്. പക്ഷേ ഇപ്പോൾ സ്ഥലവില കൂടി നാലും അഞ്ചും സെന്റിൽ വീട് പതിവായപ്പോൾ പുൽത്തകിടിക്ക് എവിടെ സ്ഥലം? വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    Bulls Eye by Manorama Online explores contemporary issues with sharp insights and local perspectives. In this episode, Senior Correspondent P. Kishore discusses how lawns, once a colonial status symbol, have become impractical in today’s urban landscape where small plots and high land costs leave no room for such luxuries.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • കാലത്തിന്റെ ഫെഡെക്സിൽ പോയി ഫ്രെഡ് സ്മിത്ത് | Business Podcast | FedEx founder Fred Smith
    2025/07/01

    എന്തുകൊണ്ടാണ് ആഗോളതലത്തിൽ അറിയപ്പെടുന്ന മിക്ക ബിസിനസ് ലീഡർമാരും യുഎസിൽ നിന്നു വരുന്നത്? ഇലോൺ മസ്ക്, ബിൽ ഗേറ്റ്സ്, സ്റ്റീവ് ജോബ്സ്, സക്കർബർഗ്, ഹെൻറി ഫോഡ്...പേരുകൾ പറഞ്ഞാലൊരുപാടുണ്ട്. ആ നിരയിലൊരാളായിരുന്നു ഫെഡെക്സ് സ്ഥാപകൻ ഫ്രെഡ് സ്മിത്ത്. ലോജിസ്റ്റിക്സ് ബിസിനസ് അരനൂറ്റാണ്ട് വളർത്തിയിട്ട് സ്മിത്ത് പോയി. കാലത്തിന്റെ അദൃശ്യ ഫെഡെക്സ് കുറിയറിൽ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    This episode of Bull’s Eye explores why so many iconic business leaders have emerged from the USA, highlighting FedEx founder Fred Smith’s journey and his lasting impact on the global logistics industry. Senior Correspondent P. Kishore narrates the story of Smith’s leadership and legacy.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • അണ്ടിപ്പരിപ്പിലാകുന്നു ആഗോളവൽക്കരണം | Globalisation | Kollam | Cashew Nut
    2025/06/24

    ആഗോളവൽക്കരണം കണ്ടുപിടിച്ചത് കൊല്ലത്താണോ...??? ഇതു നമ്മുടെ അണ്ടിപ്പരിപ്പിൽ പണ്ടേ ഉണ്ടത്രേ. ആഫ്രിക്കൻ രാജ്യങ്ങളിൽ തോട്ടണ്ടി ഉൽപാദനം, കപ്പലിൽ കയറ്റി കൊല്ലത്തേക്ക്, അവിടെ സംസ്കരിച്ച് കാഷ്യു നട്ടാക്കി യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും മറ്റും. ഇതിനകം ‘നട്ട്’ സഞ്ചരിക്കുന്ന ദൂരം 20,000 കിലോമീറ്റർ വരുമത്രേ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    Bull's Eye explores how Kollam became a hub of a global supply chain long before the term “globalization” gained popularity — all thanks to the humble cashew. Senior Correspondent P. Kishore traces the 20,000 km journey of the nut from African farms to Western shelves, processed through Kerala’s Kollam. A story of trade, transformation, and taste

    See omnystudio.com/listener for privacy information.

    続きを読む 一部表示
    8 分
  • കാശിന്റെ ത്രില്ലിന് ഒരു ത്രില്ലർ മതി | Thriller Novel Writing | How to Become a Billionaire by Writing
    2025/06/18

    ജോലിയില്ല, കാശില്ല, കാറില്ല... ഒന്നുമില്ലാതെ പാരിസിൽ കറങ്ങി നടക്കുമ്പോഴാണ് ഫ്രെഡറിക് ഫോർസൈത്തിന് ഒരു നോവൽ എഴുതിയാലോന്നു തോന്നിയത്. അങ്ങനെ 35 ദിവസം കൊണ്ട് എഴുതിയ നോവൽ ആകുന്നു ദ് ഡേ ഓഫ് ദ് ജാകൊൾ. ക്രൈം–സ്പൈ ത്രില്ലർ ദശലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞു. ഫോർസൈത്ത് കോടീശ്വരനായി. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ

    Can writing a thriller novel be a way out for someone with no job, money, or assets? That’s exactly what happened with Frederick Forsyth. Wandering around Paris with nothing in hand, he decided to write a novel — and in just 35 days, he completed The Day of the Jackal. The gripping crime–spy thriller went on to sell millions of copies and turned Forsyth into a millionaire. Listen to the fascinating story of how one of the greatest thrillers of all time was born, in this episode of Manorama Online Bulls Eye Podcast, hosted by Senior Correspondent P. Kishore.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • അരനൂറ്റാണ്ട്, അടിച്ചുകേറി വിയറ്റ്നാം | Bulls Eye | Vietnam | US
    2025/06/10

    In this insightful episode of the Manorama Online BullsEye podcast, senior correspondent P. Kishore takes us through the remarkable transformation of Vietnam over the past 50 years since the end of the Vietnam War. From the bustling streets of Ho Chi Minh City and Hanoi to the historical capture of the US Embassy in Saigon, discover how Vietnam has grown into a vibrant and prosperous nation.

    വിയറ്റ്നാമിലേക്ക് ടൂർ പോകുന്ന മലയാളികൾ ഹോചിമിൻ സിറ്റിയും ഹാനോയിയും മറ്റും കണ്ടു കണ്ണു മഞ്ഞളിച്ചാണു തിരികെ പോരുന്നത്. സ്വന്തം നാട്ടിലെങ്ങും അത്തരം വെടിപ്പും സൗഭഗവുമുള്ള നഗരങ്ങൾ കാണാൻ കിട്ടില്ല. യുദ്ധത്തിൽ അമേരിക്കയെ തോൽപിച്ച് സെയ്ഗോണിലെ യുഎസ് എംബസി 1975ൽ പിടിച്ചെടുത്ത് കൊടി നാട്ടിയിട്ട് 50 കൊല്ലം കഴിഞ്ഞപ്പോൾ കാണുന്നതെന്തെന്നു ചോദിച്ചാൽ വിയറ്റ്നാമും അമേരിക്കയും മച്ചാമച്ചാ...! വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • രാശി തെളിഞ്ഞ് ആസ്ട്രോ ആപുകൾ | Astro Apps | Business Trend
    2025/06/03

    ഇന്ത്യയിൽ ആസ്ട്രോ ആപ്പുകളുടെ വിപണി വർഷം 1300 കോടി രൂപയിലേറെയാണ്. 2030 ആവുമ്പോഴേക്കും വിപണി 15000 കോടി കവിയുമെന്നു പ്രവചനമുണ്ട്. എങ്ങോട്ടും പോകാൻ കഴിയാത്ത കോവിഡ് കാലത്താണ് യുട്യൂബ്, ആപ് ജോത്സ്യൻമാരുടെ രാശി തെളിഞ്ഞത്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    India’s astrology app market is currently worth over ₹1,300 crore a year — and it's projected to cross ₹15,000 crore by 2030. The boom in YouTube astrologers and astrology apps began during the COVID era, when people were stuck at home with nowhere to go — and their stars began to shine. Listen to Malayala Manorama Senior Correspondent P. Kishor break it down in detail in this episode of the Manorama Online BullsEye podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • വില കുറയൽ സ്വപ്നം | Bulls Eye
    2025/05/27

    സ്കോച്ചിനു വില കുറയുമോ..?? ബ്രിട്ടനുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കിയെന്നു കേട്ടപാടെ സകല സ്ഥലത്തും ഉയരുന്ന ചോദ്യമാണ്. നാടൻ സാധനം കുടിക്കുന്നവർക്കും ഇതേ ചോദ്യമുള്ളു. ചോദ്യം കേട്ടാൽ മുഴുവൻ സ്കോച്ചും കുടിച്ചു വറ്റിക്കാൻ നോറ്റിരിക്കുകയാണെന്നു തോന്നും. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    Will the price of Scotch whisky come down? Ever since news broke about India signing a free trade agreement with Britain, this is the question echoing everywhere. Even those who prefer local liquor are curious. From the frequency of this question, it feels like everyone is ready to drink Scotch dry! Let's hear the full details from Malayala Manorama Senior Correspondent P Kishore, in the Manorama Online Bull's Eye podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • കോളകൾ തമ്മിലും പൊരിഞ്ഞ ഗുസ്തി | Bulls Eye |
    2025/05/21

    എഴുപതുകളിലും എൺപതുകളിലും കാംപകോളയും തംസ് അപ്പും ആയിരുന്നു ഇന്ത്യൻ കോളകൾ. എഴുപതുകളുടെ തുടക്കത്തിൽ യുഎസ് കോളകളെ നാടുകടത്തിയതോടെയാണ് ഇന്ത്യൻ കോളകൾ വന്നത്. പാർലെ ഗ്രൂപ്പിലെ ചൗഹാന്റെ തംസ് അപ് കോള ‘ടേസ്റ്റ് ദ് തണ്ടർ’ എന്ന പേരിൽ ഒന്നാം സ്ഥാനത്ത്, തൊട്ടു താഴെ കാംപകോള. ഇപ്പോഴെന്തായെന്നു ചോദിച്ചാൽ കാംപകോള തിരിച്ചു വന്നിരിക്കുന്നു, അമേരിക്കൻ കോളകളെ തോൽപിക്കാൻ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    In the golden decades of the 70s and 80s, India had its own cola heroes — Thums Up and Campa Cola. These local soft drink brands filled the gap left by American companies that exited the Indian market in the 1970s. Thums Up led the race with its punchy slogan “Taste the Thunder,” while Campa Cola followed close behind.

    Decades later, Campa Cola is back — with a bold new mission to challenge the dominance of American cola brands in India.

    Join P. Kishore, Senior Correspondent at Malayala Manorama, as he dives deep into this fizzy war of colas in this episode of the Bull’s Eye Podcast from Manorama Online.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    9 分