98 ഡിഗ്രി സെല്‍ഷ്യസില്‍ തിളയ്ക്കുന്ന ആമസോണിലെ 'ബോയിലിംഗ് റിവര്‍' നദി കെട്ടുകഥയല്ലപെറുവിലെ ലിമ സ്വദേശിയായ ആന്തെരസ് റുസ്സോ വളരെ കുഞ്ഞായിരിക്കുമ്പോള്‍ മുത്തച്ഛന്‍ അവന് ഒരു കഥ പറഞ്ഞുകൊടുത്തു. പെറുവിലെ സ്പാനിഷ് അധിനിവേശത്തിന്റെ കഥ. ഇന്‍ക സാമ്രാജ്യത്തിന്റെ അധിപനായ അതഹല്‍പ്പയെ പിസാരോയും അദ്ദേഹത്തിന് കീഴിലുള്ള സ്പാനിയാര്‍ഡുകളും (സ്‌പെയിന്‍ വംശജര്‍) പിടിച്ചുകെട്ടി വധിച്ചു. ഇന്‍ക സാമ്രാജ്യത്തിന്റെ സ്വര്‍ണ്ണവും സമ്പത്തും കവര്‍ന്ന് അവര്‍ ധനികരായി. ആ കഥ സ്‌പെയിനില്‍ പാട്ടായി. സ്വര്‍ണ്ണത്തോടും അധികാരത്തോടും ആര്‍ത്തി പൂണ്ട് കൂടുതല്‍ സ്പാനിയാര്‍ഡുകള്‍ പെറുവിലെത്തി. ഇനിയെവിടെയാണ് കൂടുതല്‍ സ്വര്‍ണ്ണമുള്ളതെന്ന് അവര്‍ ഇന്‍ക വംശജരോട് ചോദിച്ചു. അവര്‍ ആമസോണ്‍ കാട്ടിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു. 'അവിടേക്ക് പോകൂ, നിങ്ങള്‍ക്ക് ആവശ്യമുള്ളത്ര സ്വര്‍ണ്ണം അവിടെയുണ്ട്. എന്തിന്, പയ്തീതി എന്ന പേരുള്ള സ്വര്‍ണ്ണത്തില്‍ പണിത ഒരു നഗരം തന്നെ അവിടെയുണ്ട്.' അതുകേട്ട സ്പാനിയാര്‍ഡുകള്‍ സ്വര്‍ണ്ണം തേടി ആമസോണ്‍ കാട് കയറി. പക്ഷേ അവരില്‍ ചിലര്‍ മാത്രമാണ് കാടിറങ്ങിയത്. ജീവനും കൊണ്ട് തിരിച്ചോടിയ അവര്‍ക്ക് പറയാന്‍ പല കഥകളും ഉണ്ടായിരുന്നു. അതി ശക്തരായ ഷാമന്‍സ് എന്ന ഗോത്രവിഭാത്തെ പറ്റി, വിഷം പുരട്ടിയ അമ്പുകള്‍ ഉള്ള പോരാളികളെ പറ്റി, സൂര്യപ്രകാശത്തെ മറയ്ക്കുന്ന കൂറ്റന്‍ മരങ്ങളെ പറ്റി, പക്ഷികളെ തിന്നുന്ന എട്ടുകാലികളെ പറ്റി, മനുഷ്യരെ വിഴുങ്ങുന്ന പാമ്പുകളെ പറ്റി, തിളച്ചുമറിയുന്ന ഒരു നദിയെ പറ്റി....വളര്‍ന്ന് വലുതായി ഒരു ജിയോഫിസിസ്റ്റായി മാറിയ റൂസ്സോ ടെഡ് വേദിയില്‍ തന്റെ ഈ കഥ പറയുമ്പോള്‍ മുത്തച്ഛന്‍ അന്ന് പറഞ്ഞ കഥയിലെ തിളയ്ക്കുന്ന ആ നദിയെ(ബോയിലിംഗ് റിവര്‍) കുറിച്ചുള്ള തന്റെ കണ്ടെത്തലുകള്‍ ലോകത്തോട് വിളിച്ചുപറയാനുള്ള വെമ്പല്‍ ആ വാക്കുകളില്‍ ഉണ്ടായിരുന്നു. അന്ന് കേട്ട കഥ മനസ്സില്‍ കൊണ്ട് നടന്ന റൂസ്സോ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പിഎച്ച്ഡി പഠനകാലത്ത് ആ ഓര്‍മ്മകള്‍ വീണ്ടും പൊടി തട്ടിയെടുത്തു. പെറുവിലെ ജിയോതെര്‍മല്‍ എനര്‍ജി സാധ്യതകളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പഠനം. തിളച്ചുമറിയുന്ന നദിയുടെ ചിത്രം അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഒഴുകിയെത്തി. ശരിക്കും ...
続きを読む
一部表示